ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ എംപിമാരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സ്ത്രീ സംവരണ ബില്ലിനെ പ്രതിപക്ഷം തടയാൻ വോട്ട് ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ പരാമർശം അസത്യമാണെന്ന് വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ ‘കോൺഗ്രസ്’ എന്ന പദം നിരവധി തവണ ഉപയോഗിച്ചതായും അദ്ദേഹം വിമർശിച്ചു.
പാർലമെന്റിലെ നടപടിക്രമങ്ങളും വോട്ടിംഗ് രീതിയും പുറത്തു ചർച്ച ചെയ്തതിലൂടെ എംപിമാരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അതിനാലാണ് നോട്ടീസ് നൽകിയതെന്നും വേണുഗോപാൽ വ്യക്തമാക്കി.




