Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അക്ഷയതൃതീയയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അക്ഷയതൃതീയയില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 53 ശതമാനം വളര്‍ച്ചയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കൈവരിച്ചത്.

അക്ഷയതൃതീയയിലെ ആകെ വിറ്റുവരവ് 2,646 കോടി രൂപയിലെത്തി. ഇതില്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ 71 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളില്‍ 22 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. എല്ലാ വിപണികളിലും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അക്ഷയതൃതീയ വളരെ സുപ്രധാനമായ അവസരമാണെന്നും ഈ വര്‍ഷത്തെ പ്രകടനം ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തെയും വിപണിയിലെ ഡിമാന്റിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി എന്ന നിലയില്‍ ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പര്‍ച്ചേസുകള്‍ക്കൊപ്പം യുവ ആഭരണ പ്രേമികളുടെയും പുതിയ ഉപഭോക്താക്കളുടെയും പങ്കാളിത്തം വഴി 1.25 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ അക്ഷയതൃതീയയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങാനായി എത്തിയത്. ഡയമണ്ടുകള്‍ പതിപ്പിച്ച ആഭരണങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഡിസൈനുകള്‍ക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer