ബത്തേരി: വയനാട്ടില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത്ന് സ്വദേശി ജിലി വില്‍സണ്‍ (49) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




