ലഖ്നൗ: സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി കെകെആര്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു ഒടുവില്‍ അവര്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ലഖ്നൗ അവസാന സ്ഥാനത്തേക്കും വീണു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ലഖ്നൗവിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തന്നെ അവസാനിച്ചു. അവസാന പന്തില്‍ 7 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മുഹമ്മദ് ഷമി അടിച്ച സിക്‌സാണ് കളി സൂപ്പര്‍ ഓവറിലെത്തിച്ചത്. സുനില്‍ നരെയ്ന്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ലഖ്നൗ 2 വിക്കറ്റ് നഷ്ടത്തില്‍ 1 റണ്‍ മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൊല്‍ക്കത്ത ആദ്യ പന്തില്‍ തന്നെ 4 റണ്‍സടിച്ച് നാടകീയ മത്സരത്തിനു വിജയത്തോടെ വിരാമമിട്ടു.
51 പന്തില്‍ 5 സിക്സും 7 ഫോറും സഹിതം റിങ്കു പുറത്താകാതെ 83 റണ്‍സെടുത്തു. ഒപ്പം കളിയില്‍ 5 ക്യാച്ചുകളും റിങ്കു പിടിയിലൊതുക്കിയിരുന്നു.




