Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; അമ്മയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എറണാകുളം അയ്യപ്പൻകാവിലെ അഭിജിത് പ്രസാദ് കുടുംബാംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അമ്മയെ ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കഴിഞ്ഞ 22-നാണ് സംഭവം നടന്നതെന്നും ഇതിൽ അഭിജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.

കാമുകിയുമായുള്ള വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അഭിജിത് പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയ്യപ്പൻകാവ് ജംഗ്ഷനിൽ സ്കൂട്ടറിൽ പോകുകയായിരുന്ന പിതൃസഹോദരനെ പിന്നിൽ നിന്ന് കാർ ഇടിച്ചാണ് ആക്രമണം നടന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായ അഭിജിത് നിലവിൽ റിമാൻഡിലാണ്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Recent News

Advertisement
WhiteswanTV Footer