Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ജില്ലയിൽ ശക്തമായി തുടരുന്ന വേനൽമഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടിൽ മനോജ് (42), ഭാര്യ സ്മൃതി (34), മകൾ ജ്യോതി (7) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ശക്തമായ ഇടിമിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി തകർന്നുവീണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസവും പാടത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്ക് മിന്നലേറ്റിരുന്നു.

ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിവെക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer