Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജബൽപൂർ ബോട്ട് അപകടം; ക്രൂയിസ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തെ തുടർന്ന് കടുത്ത നടപടികളുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.

ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ഭേഡാഘട്ടിന് സമീപം നർമ്മദ നദിയിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിയുകയായിരുന്നു.

ബോട്ടിന്റെ ശേഷിയേക്കാൾ അധികം ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അപകടത്തിന് പിന്നാലെ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒമ്പത് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

വിനോദസഞ്ചാര ബോട്ടുകൾക്ക് കൂടുതൽ കർശനമായ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവർ ജബൽപൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Recent News

Advertisement
WhiteswanTV Footer