Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസി ചെയർ കാറിൽ എസിയില്ല; ‌5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ എസി ചെയർ കാറിൽ എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. തമ്മനം തോട്ടുപുറം സ്വദേശി ടി.എൻ. പ്രതാപന് (71) 5000 രൂപയും ടിക്കറ്റ് തുകയും നൽകാനാണ് നിർദേശം.

2023 മേയ് 19-നാണ് പ്രതാപനും സുഹൃത്തും കണ്ണൂരിൽ നിന്ന് എറണാകുളം സൗത്തിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്കിടെ എസിയും ഫാനും പ്രവർത്തിക്കാതിരുന്നതോടെ ദുരിതമനുഭവിക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു. ടിടിഇയെയും റെയിൽവേ മെക്കാനിക്കിനെയും വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് യാത്രക്കാരൻ ആരോപിച്ചു.

തുടർന്ന് ഡിവിഷൻ മാനേജർ, ഏരിയ മാനേജർ എന്നിവർക്കും ‘റെയിൽ മദദ്’ സംവിധാനത്തിലൂടെയും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനെ തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചതോടെയാണ് ഇപ്പോൾ നഷ്ടപരിഹാര ഉത്തരവ് വന്നിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer