ആലപ്പുഴ: അഞ്ച് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ നിന്ന് കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പുളിക്കീഴ്ഭാഗത്ത് അഴുകിയ നിലയിൽ ലഭിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായിരുന്ന ധന്യ ഏപ്രിൽ 26-ന് വൈകിട്ട് ജോലിക്കായി പോയതിനു ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പരാതിയെ തുടർന്ന് മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പമ്പയാറ്റിൽ തിരച്ചിൽ നടത്തിയത്. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടർനടപടികൾ ആരംഭിച്ചു.




