Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കുന്നു; ദീർഘദൂര സർവീസുകൾ മുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി:ഇന്ധനവില വർധനയെത്തുടർന്ന് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. പ്രതിദിനം നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് കമ്പനിയുടെ തീരുമാനം. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ഒരുപോലെ ബാധിക്കുന്ന ഈ നടപടി എയർ ഇന്ത്യയുടെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സർവീസ് വെട്ടിചുരുക്കലുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ പ്രതിദിനം 1100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിൽ പത്ത് ശതമാനത്തോളം വിമാനങ്ങളാണ് ഇപ്പോൾ റദ്ദാക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ടൊറന്റോ, സാൻഫ്രാൻസിസ്കോ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മുടങ്ങുന്നതോടെ വിദേശയാത്രക്കാരും വലിയ പ്രതിസന്ധിയിലാകും.

ആഗോളതലത്തിൽ ജെറ്റ് ഫ്യൂവൽ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ പല വിമാനക്കമ്പനികളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് മുന്നറിയിപ്പ് നൽകുന്നു. വിമാന ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലും വാറ്റിലും ഇളവ് നൽകണമെന്ന ആവശ്യവുമായി കമ്പനികൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ വ്യോമയാന മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer