എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കുന്നു; ദീർഘദൂര സർവീസുകൾ മുടങ്ങും
ന്യൂഡൽഹി:ഇന്ധനവില വർധനയെത്തുടർന്ന് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. പ്രതിദിനം നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് കമ്പനിയുടെ തീരുമാനം. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ഒരുപോലെ ബാധിക്കുന്ന ഈ നടപടി എയർ ഇന്ത്യയുടെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സർവീസ് വെട്ടിചുരുക്കലുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പ്രതിദിനം 1100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിൽ പത്ത് ശതമാനത്തോളം വിമാനങ്ങളാണ് ഇപ്പോൾ റദ്ദാക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. […]
Read more

