Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ‘റിവോള്‍വര്‍ റിങ്കോ’; ട്രെയിലര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റിവോള്‍വര്‍ റിങ്കോ’ മെയ് 8ന് തിയേറ്ററുകളിൽ എത്തും. രസകരമായ കഥാവിഷയവുമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ വിഷ്‍ണു ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ പുറത്തിറങ്ങി.

സൂപ്പർനാച്ചുറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെ ലോകത്തേക്ക്, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എത്തുന്ന പ്രിയേഷ് എന്ന യുവാവിന്റെ വരവോടെയാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെയും കുടുംബങ്ങളുടെയും മനസ്സിൽ ഇടം നേടുന്ന തരത്തിലുള്ള അവതരണമാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ പറയുന്നു. പ്രിയേഷ് എന്ന കഥാപാത്രത്തെ വിഷ്‍ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നു.

ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് പ്രധാന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി. മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകിയിരിക്കുന്നു. ഫൈസൽ അലിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം അരുൺ കൃഷ്ണ, മേക്കപ്പ് ബൈജു ശശികല, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, സംഘട്ടനം ഫീനിക്സ് പ്രഭു എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.

കുടുംബപ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ഒരു എന്റർടെയ്‌നർ ചിത്രമായാണ് “റിവോൾവർ റിങ്കോ” എത്തുന്നത്.

Recent News

Advertisement
WhiteswanTV Footer