ഡല്‍ഹി: ഐപിഎല്ലില്‍ വീണ്ടും ഡ്രസിങ് റൂം വിവാദം. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ഇടയിലാണ് സംഭവം. മത്സരശേഷം ഡ്രസിങ് റൂമിനു സമീപത്തുനിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഡ്രസിങ് റൂമിനു സമീപം ബെഞ്ചിലിരുന്ന് സഞ്ജു വിശ്രമിക്കുന്നതും ചെന്നൈ ടീമിലെ സഹതാരം ഒരു കുപ്പി നീട്ടിക്കൊണ്ട് സഞ്ജുവിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
IPL me beer bhi allowed hai kya ab? After cigarette and vape? #DCvsCSK #SanjuSamson #IPL pic.twitter.com/KBP86zy4hN
— Daksh (@dakshbargujar) May 5, 2026
ബീയര്‍ കുപ്പിയോട് സമാനമായ കുപ്പിയാണത്. എന്നാല്‍ നീട്ടുന്നയാളെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിലും സഞ്ജു ആശ്ചര്യത്തോടെ ഇതു നോക്കുന്നതും ചിരിച്ചുകൊണ്ട് എന്തോ പറയുന്നതും കാണാം. സഞ്ജു കുപ്പി വാങ്ങുന്നില്ല. പിന്നാലെയാണ് ഡ്രസിങ് റൂമില്‍ മദ്യം എത്തി എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചത്.




