ആര്യവേപ്പില വീട്ടിലുണ്ടോ? ഇത് അരച്ച് തലയില്‍ പുരട്ടാം. അരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകാം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുന്നതും നല്ലതാണ്. ഫംഗല്‍ ബാധകളെ ചെറുക്കാന്‍ കഴിയുന്ന ഒന്നാണിത്.
ഉലുവയും താരന് ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിന് ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനുള്ള കഴിവുണ്ട്. ഉലുവ കുതിര്‍ത്തി തലയില്‍ പുരട്ടാം. ഇത് തൈരില്‍ ചേര്‍ത്തും പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം പുരട്ടാം. മുടിയിലെ അഴുക്കു കളയാനും ഷാംപൂ ഗുണം നല്‍കാനും ഇതേറെ ഗുണകരമാണ്.






