ധാക്ക: ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. ധാക്കയിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്.
അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി.. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്.
2024 വരെ പാകിസ്താനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്താനില്‍ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചിരുന്നു.






