ദോഹ: അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ മലയാളി താരവും. ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമില്‍ കണ്ണൂരുകാരന്‍ തഹ്സിന്‍ മുഹമ്മദ് സ്ഥാനംപിടിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്സിന്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ക്കുള്ള ഖത്തര്‍ ടീമിലുമുണ്ടായിരുന്നു.
ഖത്തറിന്റെ ദേശീയ അണ്ടര്‍-16 ടീമിലൂടെയാണ് വരവ്. പിന്നീട് അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും കളിച്ച തഹ്സിന്‍ 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ അരങ്ങേറിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്സിന്‍ അന്തിമ ടീമില്‍ ഇടംപിടിച്ചാല്‍ അത് പുതിയ ചരിത്രമാവും.






