Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; അച്ഛനും മകളും വെന്തുമരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. രഞ്ജിത്പാർ സ്വദേശികളായ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയുമാണ് മരണപ്പെട്ടത്.

കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവയ്ക്ക് പരിക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ഉണ്ടായ ഷോർട്ട് സർക്കീട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ പെട്ടെന്ന് തീ പടർന്ന് വാഹനത്തിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു.

തീപിടിത്തത്തെ തുടർന്ന് കാറിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം തകരാറിലായതോടെ ഡോറുകൾ തുറക്കാൻ കഴിയാതെ വല്ലഭായിയും മകളും വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റ സതിബെന്നിനെ ഉടൻ ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer