Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; രൂക്ഷ വിമർശനവുമായി മാല പാര്‍വതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായ സാഹചര്യമുണ്ടാക്കിയെന്നും അവർ വിമർശിച്ചു.

ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും, ഇരുവരും സ്വയം മാറിനിൽക്കണമെന്നും മാല പാർവതി പറഞ്ഞു. ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ഭരണ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു.

സംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി പറഞ്ഞു. വനിതാ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അംഗങ്ങൾ സംഘടനയുടെ കാര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ അറിയേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. സംഘടനയിൽ കെട്ടഴിഞ്ഞ പ്രവർത്തനങ്ങളാണുള്ളതെന്നും വിമർശനം ഉയർന്നു.

അൻസിബ ഹസൻ ഉന്നയിച്ച പരാതിയും ഗൗരവകരമാണെന്ന് മാല പാർവതി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് നീതി ലഭിക്കുന്ന രീതിയിലല്ല സംഘടന പ്രവർത്തിക്കുന്നതെന്നും, ഇതുസംബന്ധിച്ച പരാതി താൻ ഇമെയിൽ വഴി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ കാലഘട്ടം ഇതിലും ഭേദമായിരുന്നുവെന്നും അന്ന് സംഘടനയ്ക്ക് ഒരു ശാസനയുണ്ടായിരുന്നുവെന്നും മാല പാർവതി അഭിപ്രായപ്പെട്ടു. നിലവിലെ മുഴുവൻ ഭരണസമിതിയും മാറിനിൽക്കണമെന്നും സംഘടനയിൽ ശുദ്ധീകരണം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer