Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിനി ടോം വർഗീയവാദിയെന്ന് പറയുന്നത് മഹാമണ്ടത്തരം: ജോയ് മാത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ യിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ജോയ് മാത്യു. നടൻ ടിനി ടോം വർഗീയവാദിയാണെന്ന ആരോപണം “മഹാമണ്ടത്തരം” ആണെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് രാജിവെച്ച അൻസിബ ഹസ്സൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ടിനി ടോം അങ്ങനെയൊരു ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിൽ ഇപ്പോൾ കാര്യങ്ങൾ അപക്വമായ രീതിയിലാണ് നടക്കുന്നതെന്നും അച്ചടക്കക്കുറവ് ഉണ്ടെന്നും ജോയ് മാത്യു ആരോപിച്ചു. യോഗങ്ങളിൽ പോലും കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നതിന് പകരം നേരിട്ട് പോലീസിൽ പരാതി നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തനിക്ക് സംഘടനയോടുള്ള താൽപര്യം കുറഞ്ഞുവെന്നും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നാലും ദീർഘാവധിയിലാണെന്നും ജോയ് മാത്യു വ്യക്തമാക്കി. മുൻകാലത്ത് മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവർ നേതൃത്വം നൽകിയിരുന്ന സമയത്ത് കാര്യങ്ങൾ കൂടുതൽ ക്രമബദ്ധമായിരുന്നുവെന്നും ഇപ്പോൾ പലരും വ്യക്തിപരമായ നിലപാടുകൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer