റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹ്‌മാന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചതായി നിയമസഹായ സമിതി അറിയിച്ചു. മോചന ഉത്തരവിൽ ഔദ്യോഗികമായി ഒപ്പുവെച്ചുവെന്നാണ് വിവരം. ഇനി പൂർത്തിയാക്കേണ്ടത് രാജ്യത്ത് നിന്ന് പുറപ്പെടുന്നതിനുള്ള എമിഗ്രേഷൻ നടപടികളാണെന്നും സമിതി വ്യക്തമാക്കി. എക്‌സിറ്റ് വിസ ലഭിച്ചതായും നിയമസഹായ സമിതി അറിയിച്ചു. തുടർ നടപടികൾ പൂർത്തിയായാൽ അബ്ദുൽ റഹീമിന്റെ മോചനം ഔദ്യോഗികമായി സാധ്യമാകുമെന്നാണ് പ്രതീക്ഷ.






