മുല്ലാൻപൂർ: ഐപിഎൽ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ വൈഭവിനെ നിയന്ത്രിക്കാൻ പ്രത്യേക ബൗളിംഗ് പദ്ധതികൾ തയ്യാറാക്കിയതായി പാറ്റ് കമ്മിന്‍സ്.
ചുരുങ്ങിയ ഓവറുകളിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരങ്ങളെയാണ് ലക്ഷ്യമിട്ട് “പ്ലാൻ ബി, പ്ലാൻ സി” പോലുള്ള തന്ത്രങ്ങൾ തയ്യാറാക്കേണ്ടതെന്ന്. വൈഭവ് പോലുള്ള താരങ്ങൾക്ക് എതിരെ പ്രത്യേക പ്ലാനുകൾ അനിവാര്യമാണെന്നും സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായ കമ്മിൻസ് പറഞ്ഞു,
സീസണിൽ ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോഴെല്ലാം സൺറൈസേഴ്സ് ഹൈദരാബാദ് വിജയിച്ചിരുന്നെങ്കിലും, ജയ്പൂരിൽ നടന്ന മത്സരത്തിൽ വൈഭവ് നേടിയ വെടിക്കെട്ട് സെഞ്ച്വറി ബൗളിംഗ് വിഭാഗത്തിന് വലിയ പാഠമായിരുന്നുവെന്നും കമ്മിൻസ് പറഞ്ഞു.
എതിരാളികളുടെ ശക്തമായ താരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞ മത്സരങ്ങളിലെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






