അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി, എടപ്പാള്‍ പരിസര പ്രദേശങ്ങളിലായി പൂര്‍ത്തിയായി. സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ തുടങ്ങിയവരും അണിനിരക്കുന്നു.
വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട നാലുപേര്‍ ഒരിക്കല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ അതുല്‍ വിജയ്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ.






