Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ? കഴിച്ചാൽ എന്ത് സംഭവിക്കും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കരുത്, മഞ്ഞ ഒഴിവാക്കണം എന്നെല്ലാമല്ലേ കാലങ്ങളായി നമ്മൾ പറയുന്നത്. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞ പൂർണമായി ഒഴിവാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ഒരു പൊതുധാരണയായിരുന്നു. എന്നാൽ, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഉൾപ്പെടെയുള്ള മുൻനിര മെഡിക്കൽ ജേണലുകളിൽ വന്ന പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോളും ശരീരത്തിലെ ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബന്ധം നമ്മൾ കരുതിയിരുന്നതുപോലെയല്ല. ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ പരിശോധിക്കാം.

ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 185 മുതൽ 200 മില്ലിഗ്രാം വരെ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് നേരിട്ട് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടും എന്നായിരുന്നു മുമ്പത്തെ ധാരണ. എന്നാൽ, ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ ഭൂരിഭാഗം ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോൾ നിലയെ കാര്യമായി ബാധിക്കുന്നില്ല.

നമ്മൾ ഭക്ഷണത്തിലൂടെ കൊഴുപ്പ് കൂടുതൽ കഴിക്കുമ്പോൾ, കരൾ അതിന്റെ ഉത്പാദനം സ്വാഭാവികമായി കുറയ്ക്കുന്നു. അതിനാൽ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ കൂടാൻ കാരണം ഭക്ഷണത്തിലെ കൊളസ്ട്രോളല്ല, മറിച്ച് പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റുകളുമാണ്. മുട്ടയുടെ മഞ്ഞയിൽ പൂരിത കൊഴുപ്പ് വളരെ കുറവാണ്. എന്നാൽ മുട്ട വറുക്കാൻ ഉപയോഗിക്കുന്ന വെണ്ണ, ഡാൽഡ, അല്ലെങ്കിൽ അതിനൊപ്പം കഴിക്കുന്ന സംസ്കരിച്ച മാംസങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ കൂട്ടുന്നത്.

സാധാരണ രീതിയിൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമായിട്ടുള്ള ഒരാൾക്ക് ആഴ്ചയിൽ മൂന്ന് മുതൽ നാല് മുട്ട വരെ ധൈര്യമായി കഴിക്കാവുന്നതാണ്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി വറുക്കുകയാണെങ്കിൽ വെണ്ണയോ നെയ്യോ ഉപയോഗിക്കാതെ കുറഞ്ഞ അളവിൽ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിക്കുക. നാരുകളുള്ള ഭക്ഷണം ഒപ്പം കഴിക്കുക: മുട്ട കഴിക്കുമ്പോൾ അതിനൊപ്പം ഓട്‌സ്, തവിടുള്ള bread, ചീര, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.

Recent News

Advertisement
WhiteswanTV Footer