Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധന നാളെ മുതൽ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വില കൂട്ടിയത്. തൈരിന്‌ കിലോയ്ക്ക് പത്ത് രൂപ അധികം നല്‍കേണ്ടിവരും.

പാല്‍ കവറുകളില്‍ ഇപ്പോഴും പഴയ വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുതിയ വില പ്രിന്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മില്‍മയുടെ അറിയിപ്പ് പ്രകാരം, ഈ പുതിയ വില ഒരുമാസത്തേക്ക് നിലനിൽക്കും. മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും അടുത്ത ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടൽ ഉണ്ടാകുമെന്നാണ് സൂചന.

കർഷകരുടെ ചെലവ് വർധിച്ചതിനാൽ പാല്‍ വില കൂട്ടേണ്ടതായി വന്നിട്ടുണ്ടെന്നും, ലിറ്ററിന് നാല് രൂപ കൂട്ടിയാൽ അതിൽ 83.75% തുക (3.35 രൂപ) നേരിട്ട് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുമെന്നും മില്‍മ അറിയിച്ചു. അവസാനമായി പാല്‍ വില 2022 ഡിസംബർ 1-ന് വർധിപ്പിച്ചിരുന്നു അന്ന് ലിറ്ററിന് 6 രൂപ വർധനവായിരുന്നു.പാലിന്‍റെ വില വര്‍ധനവ് പൊതുജനങ്ങളുടെ ചെലവിലും പ്രതിഫലിക്കും, അതേസമയം ക്ഷീരകര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം.

Recent News

Advertisement
WhiteswanTV Footer