റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ ശത്രുരാജ്യങ്ങളിൽ നിന്ന് വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് ദേശീയ മുന്നറിയിപ്പ് സന്ദേശം. പ്രദേശത്ത് അടിയന്തിര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശത്തിൽ നിർദേശം നൽകി.
ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകൾക്കുള്ളിലോ അല്ലെങ്കിൽ ജനലുകൾ, വാതിലുകൾ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ മറ്റ് ഇടങ്ങളിലോ തുടരാനാണ് നിർദേശം. സിവിൽ ഡിഫൻസ് വിഭാഗം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.






