മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. ബസിന് ഓട്ടത്തിൽ അനാസ്ഥ തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ചൊവ്വാഴ്ച്ച 11.40-ഓടെ വലിയപറമ്പുവച്ച് ബസ് തടഞ്ഞ കോട്ടക്കൽ പോലീസ് ഡ്രൈവർ അബ്ദുല്‍ നാസറിനെ (60) പരിശോധനയ്ക്ക് വിധേയമാക്കി. ദേഹപരിശോധനയിൽ, ഡ്രൈവറുടെ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു.
ഇയാൾക്കെതിരെ കേസെടുത്ത് ബസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന എസ്ഐ എന്‍. രാംദാസ്, എഎസ്ഐ ഹബീബും സിപിഒ ബിനു കുമാറും ചേർന്ന് നടത്തിയിരുന്നു. ഡ്രൈവറിന്റെ ബസ് കോട്ടക്കൽ-പെരിന്തൽമ്മണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന പാസ്കോ ബസാണ് കസ്റ്റഡിയിലെടുത്തത്.






