ടോറന്റോ: മെക്സിക്കോയ്ക്ക് പിന്നാലെ ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്‌ബോളിന്റെ അങ്കത്തട്ടിലേക്ക് ഇന്നിറങ്ങുന്നു. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തിൽ ബോസ്‌നിയ ഹെർസെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലർച്ചെ 6.30-ന് യുഎസിന്റെ എതിരാളികൾ പാരഗ്വായ് ആണ്.
ലോകകപ്പിൽ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുൻപ് ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോൽവിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടിലെന്നതിന്റെ ആനുകൂല്യം ഉണ്ടാകും. മൗറീഷ്യോ പൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന യു.എസ്. അവസാന സന്നാഹമത്സരത്തിൽ സെനഗലിനെ തോൽപ്പിച്ചാണ് വരുന്നത്. ഇതിന് മുൻപുള്ള മത്സരത്തിൽ ജർമനിയോട് പൊരുതിത്തോൽക്കുകയായിരുന്നു.






