Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒമാൻ തീരത്ത് 14 ഇന്ത്യാക്കരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം 14 ഇന്ത്യക്കാരടങ്ങിയ പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. അമേരിക്കൻ നാവികസേനയാണ് അപകട വിവരം ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അമേരിക്കൻ നാവികസേനയുടെ പി-8 വിമാനം സ്ഥലത്ത് ലൈഫ് റാഫ്റ്റുകൾ താഴെയിറക്കി രക്ഷാപ്രവർത്തനത്തിന് സഹായം നൽകി.

ഇതിനിടെ “ജബൽ അലി 9” എന്ന മർച്ചന്റ് കപ്പലും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട കപ്പൽ എന്തുകൊണ്ട് മുങ്ങുന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പരിശോധന തുടരുകയാണ്.

Advertisement
WhiteswanTV Footer