Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

NPS പെൻഷൻ പദ്ധതി പരിഷ്‌കരിക്കും; VD സതീശൻ ബജറ്റിൽ വ്യക്തമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നതായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷം നിലവിലുള്ള എൻപിഎസ് (നാഷണൽ പെൻഷൻ സിസ്റ്റം) പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും മുടക്കമില്ലാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സമഗ്രമായി പരിഷ്‌കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ ആശയക്കുഴപ്പങ്ങളും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പെൻഷൻ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer