കാസർകോട്: കുമ്പളയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ്. സമൂഹമാധ്യമങ്ങളിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സജീവയായ പെരുമ്പള സ്വദേശിനി ധന്യ എസ്.ആറിനെതിരെയാണ് കേസ് എടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കടന്നു കളഞ്ഞുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.




