Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂജേഴ്‌സി: ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനുള്ള ലക്ഷ്യത്തോടെ ബ്രസീൽ ഇന്നിറങ്ങുന്നു. ശക്തരായ നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ഇതുവരെ ബ്രസീലിനെതിരെ തോൽവി അറിയാത്ത ആത്മവിശ്വാസത്തിലാണ് നോർവേ മത്സരത്തിനിറങ്ങുന്നത്.

1998 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ 2-1ന് ബ്രസീലിനെ തോൽപ്പിച്ചതാണ് നോർവെയുടെ ചരിത്ര നേട്ടം. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും മറ്റൊരു തോൽവിയും ഉൾപ്പെടെയുള്ള പ്രകടനമാണ് ഇരു ടീമുകൾക്കുമിടയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീണ്ടും ബ്രസീലിനെ പിടിച്ചുനിർത്താമെന്ന പ്രതീക്ഷയിലാണ് എർലിംഗ് ഹാളണ്ടും സംഘവും.

ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മത്സരം ശ്രദ്ധേയമാണ്. 5 ഗോളുകളുമായി ഹാളണ്ടും 4 ഗോളുകളുമായി വിനീഷ്യസ് ജൂനിയറും മുന്നിൽ നിൽക്കുന്നുണ്ട്. ഇരുവരുടേയും പ്രകടനം മത്സരത്തിന്റെ ഫലം നിർണയിക്കുമെന്ന് കരുതപ്പെടുന്നു.

ആക്രമണ താരങ്ങളുടെ പോരാട്ടത്തിനൊപ്പം പ്രതിരോധ താരങ്ങളുടെ ഏറ്റുമുട്ടലും ശ്രദ്ധ നേടുന്നു. ആഴ്‌സണലിന്റെ സെന്റർ ബാക്ക് ഗബ്രിയേൽ മഗാലയേശ് നയിക്കുന്ന പ്രതിരോധവും ഹാളണ്ടിന്റെ മുന്നേറ്റവും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ആകർഷണം.

ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കാനിരുന്ന മത്സരം ചൂട് കാലാവസ്ഥ കാരണം ഒരു മണിക്കൂർ വൈകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഫിഫ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജപ്പാനെതിരായ നോക്കൗട്ട് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് റാഫിഞ്ഞയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. താരം പരിശീലനത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആദ്യ ഇലവനിൽ ഇടംപിടിക്കുമോ എന്നതിൽ വ്യക്തതയില്ല.

ലൂക്കാസ് പക്വേറ്റ പരിക്കിനെ തുടർന്ന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് പകരം ഡാനിലോ സാന്റോസ് മധ്യനിരയിൽ എത്താൻ സാധ്യതയുണ്ട്. അതേസമയം എൻഡ്രിക്ക് അല്ലെങ്കിൽ ഗബ്രിയേൽ മാർട്ടിനെല്ലി ആക്രമണത്തിൽ അവസരം നേടാമെന്നുമാണ് സൂചനകൾ.

Advertisement
WhiteswanTV Footer