Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫിൽ കടുത്ത പ്രതിസന്ധി; പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എൽഡിഎഫിൽ രാഷ്ട്രീയ തർക്കം ശക്തമാകുന്നു. വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി പുറത്തുവന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഇത് ഏകപക്ഷീയമായി തീരുമാനിക്കേണ്ട കാര്യമല്ലെന്നും, പിണറായി വിജയന്റെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐയുടെ അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ വിഷയത്തിലും സിപിഐയുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം തുടരുന്നതിനാൽ എൽഡിഎഫ് യോഗം ചേരുന്നതിലും തടസ്സം നേരിടുന്നുണ്ട്. ഇതോടെ സർക്കാർ വിഷയങ്ങളിൽ പോലും മുന്നണി നിലപാട് വ്യക്തമാക്കാനാകാത്ത അവസ്ഥയാണ്.

പദവി വിഷയം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിപിഐ. നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റതിന് പിന്നാലെയാണ് സിപിഐ ഈ ആവശ്യം ശക്തമാക്കിയത്.

മുന്നണി യോഗങ്ങൾ പോലും കാര്യമായി ചേരാത്ത സാഹചര്യവും നിലവിലുണ്ട്. കൺവീനറുടെ അസൗകര്യമാണ് യോഗം വൈകുന്നതിന് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ എൽഡിഎഫിനുള്ളിലെ അഭിപ്രായഭിന്നതകൾ കൂടുതൽ വ്യക്തമായിരിക്കുകയാണ്.

Advertisement
WhiteswanTV Footer