തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയായും ഒരു പവന്റെ വില 1,06,520 രൂപയായും. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,520 രൂപയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില തുടർച്ചയായി ഉയരുകയും താഴുകയും ചെയ്യുകയാണ്. ഇതോടെ ഇപ്പോൾ സ്വർണം വാങ്ങണോ, കാത്തിരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് വില.











