ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ 23കാരിയായ സഫിയയെ ഇന്നലെ രാത്രി 11.30 മുതലാണ് കാണാതായത്.
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയാണ് സഫിയ. മരുന്ന് വാങ്ങുന്നതിനായി ഓഖ്ല ഹെഡിലുള്ള താമസസ്ഥലത്ത് നിന്ന് പുറത്തുപോയ ശേഷമാണ് സഫിയയെ കാണാതായത്.
വിദ്യാർഥിനിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സഫിയയെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.




