ബോളിവുഡ് താരം സെയ്ഫ് അലിഖാൻ മോഹൻലാലിനെപ്പറ്റി പറഞ്ഞത് വൈറലായിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും അഭിനയിക്കുന്ന പുതിയ സിനിമയയായ ഹെയ്വാനിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇതിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയായിരുന്നു സെയ്ഫ് അലീഖാൻ്റെ മോഹൻലാലിനെപ്പറ്റിയുള്ള പരാമർശം. അദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എപ്പോൾ കാണുമ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ ഉണ്ടാകാറുണ്ടെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. ഇതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നുമായിരുന്നു സെയ്ഫ് അലിഖാന്റെ വാക്കുകൾ.


