Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം, വൻ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് സിജെപി പ്രവര്‍ത്തകര്‍ മറികടന്നു. പാര്‍ലമെന്റിന് തൊട്ടടുത്തേക്ക് പ്രവര്‍ത്തകര്‍ എത്തി എന്നാണ് വിവരം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ ഇവിടേക്ക് വിന്യസിക്കുന്നുണ്ട്.

പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമേ കണ്ണീർ വാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിക്കുന്നെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രവര്‍ത്തകർ പറയുന്നത്. കനത്ത മഴയിലും സമരം തുടരുകയാണ് സിജെപി പ്രവര്‍ത്തകര്‍.

റെയ്‌സിന കുന്നിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറിയിരിക്കുകയാണ്. പല തവണ ലാത്തി ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞു പോകാന്‍ പോകാന്‍ തയ്യാറായിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ചെരുപ്പ് എറിഞ്ഞതായും വിവരമുണ്ട്. സ്ഥലത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുകയാണ്.

Advertisement
WhiteswanTV Footer