Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ചർച്ച ഫലപ്രദമായിരുന്നുവെന്നും ജീവനക്കാരുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. കമ്പനി ആദ്യം 12 ശതമാനം ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ തൊഴിൽ സുരക്ഷ ഉറപ്പില്ലാത്തതിനാൽ സർക്കാർ ഈ നിർദേശം അംഗീകരിച്ചില്ല.

ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചയ്ക്കകം നൽകാൻ കമ്പനി സമ്മതിച്ചു. നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയാണ് ഈ തുക നൽകുക. മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ജീവനക്കാർക്ക് നൽകുമെന്നും കമ്പനി അറിയിച്ചു.

ഈ വിഷയത്തിൽ നേരത്തെ നടന്ന ചർച്ചയിൽ കമ്പനി സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്ഥാപനം അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയത്. ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Advertisement
WhiteswanTV Footer