Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bindhu Krishna

മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; സംഭവം പ്രിയദർശിനി പദ്ധതി യാത്രയ്ക്കിടെ

കൊല്ലം: പ്രിയദർശിനി ബസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസ വിതരണം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചൂടുള്ള പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാൾ ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. സംഭവത്തിനു ശേഷം മന്ത്രി ബസിൽ ചിന്നക്കടവ് വരെ യാത്ര ചെയ്തു മടങ്ങി. സംഭവത്തിന്റെ കാരണം ഉൾപ്പെടെ കൂടുതൽ […]
Read more

ഹരിപ്പാട് ഭിക്ഷാടനം; കർശന നടപടി എടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

ഹരിപ്പാട്: ഹരിപ്പാട് നടന്ന ബാല ഭി​ക്ഷാടനത്തിനെതിരെ പ്രതികരണവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത് അങ്ങേയറ്റം അപാകതയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേസിൽ കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കൊണ്ടുവരുകയും, ഹോസ്റ്റൽ സൗകര്യവും വിദ്യാഭ്യാസവുമായ കാഴ്ചപ്പാടിൽ റാക്കറ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തതായി മൊഴികളിൽ വെളിപ്പെട്ടിട്ടുണ്ട്. ഹരിപ്പാടിൽ മാത്രം 20-ലധികം കുട്ടികൾ ഈ ഘടകത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടിക്കൂടിയ സംഭവത്തിൽ ആലപ്പുഴ […]
Read more

‘ബിര്‍ണാണി’ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്ന് വ്യാജ വാർത്ത: DGPക്ക് പരാതി നൽകി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

തിരുവനന്തപുരം: അങ്കണവാടിയില്‍ ‘ബിര്‍ണാണി’ ചോദിച്ച് വൈറലായ ശങ്കുവിനെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു എന്ന് വ്യാജ വാർത്ത. വാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ ഓഫീസ്. മന്ത്രി ബിന്ദുകൃഷ്ണയ്‌ക്കെതിരായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്. ഇതിനെതിരെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകിയത്. കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു […]
Read more

വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതില്‍ മറുപടി പറയാതെ ബിന്ദു കൃഷ്ണ

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രതികരിക്കാതെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് “എല്ലാവർക്കും ക്ഷീരദിനാശംസകൾ” എന്നായിരുന്നു മന്ത്രിയുടെ മറുപടി. വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് അടക്കം വിവിധ സംഘടനകൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ വിശദീകരണം നൽകാതെ മന്ത്രി മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. “വകുപ്പ് സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം. ഇന്ന് ലോക ക്ഷീരദിനമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ അല്ലെങ്കിൽ […]
Read more

ബിന്ദു കൃഷണയ്ക്ക് നേരെ സൈബര്‍ ആക്രമണം; ജയിപ്പിച്ച് മന്ത്രിയാക്കിയത് ‘വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരേ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും. യുഡിഎഫ്, കോൺഗ്രസ് അനുകൂലികളിൽ നിന്നാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി വിമർശന കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടും രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി […]
Read more

വെള്ളാപ്പള്ളിയെ കണ്ട് ബിന്ദുകൃഷ്ണ; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി.

കോഴിക്കോട്: എസ്‌എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി.പി. വിമർശനം ഉന്നയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും സാധാരണ പ്രവർത്തകരിൽ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതികരിച്ച ദുൽഖിഫിൽ, ഈ സന്ദർശനത്തെ പൂർണമായും അപലപിക്കുന്നുവെന്നും വ്യക്തമാക്കി. എസ്‌എൻഡിപി യോഗവും അതിലെ സാധാരണ പ്രവർത്തകരും മുൻ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ടാകാമെന്നും അത് ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വെള്ളാപ്പള്ളി നടേശൻ […]
Read more

സ്ത്രീലമ്പടനായി സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി: ചെറിയാൻ ഫിലിപ്പ്

എറണാകുളം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നു പറഞ്ഞു. തൻ്റെ ഭാ​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ദിവസങ്ങളായി […]
Read more

അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധികകാലം നിലനിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പല ഘട്ടങ്ങളിലും ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ചെറിയനാളുകളിൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അച്ഛൻ ചായക്കട നടത്തിയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് പഠനകാലത്ത് താനും ചായക്കടയിൽ ജോലി ചെയ്തിരുന്നുവെന്നും അവർ ഓർമ്മിച്ചു. തെരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ പരാജയം നേരിട്ടിരുന്നുവെന്നും—2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ—എന്നിവയിൽ ലഭിച്ച തോൽവികൾക്കുശേഷം […]
Read more

ചെന്നിത്തല മുതിർന്ന നേതാവ്, ഭരണ മികവിന് അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലക്ക് പിന്തുണയുമായി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയിൽ ഉണ്ടാകണമെന്നുമാണ് ബിന്ദുകൃഷ്നയുടെ ആവശ്യം. അതിനുള്ള കഴിവും ഭരണ പരിചയവും അദ്ദേഹത്തിന് ഉണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഏറ്റവും കൂടുതൽ വനിതകൾ ജയിച്ചുവന്ന അവസരത്തിൽ ഇത്തവണത്തെ മന്ത്രിസഭയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ കൂടി അനിവാര്യമാണെന്നും പാർട്ടി ഉചിതമായി തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ […]
Read more

ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്- VIDEO

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയും നേതാവ് ചെറിയാൻ ഫിലിപ്പും തമ്മിൽ ഉണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യോഗത്തിന് എത്തിച്ചേർന്ന ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് സംസാരിച്ച് മുന്നോട്ട് പോകുന്നതിനിടെ ചെറിയാൻ ഫിലിപ്പ് സമീപിച്ചു. ആദ്യം കൈകൊടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി വീഡിയോയിൽ കാണുന്നു. ബിന്ദു കൃഷ്ണ അതിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചതായും, തുടർന്ന് അവർ കൈകൂപ്പി […]
Read more
Advertisement
WhiteswanTV Footer