Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിപ്പാട് ഭിക്ഷാടനം; കർശന നടപടി എടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിപ്പാട്: ഹരിപ്പാട് നടന്ന ബാല ഭി​ക്ഷാടനത്തിനെതിരെ പ്രതികരണവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത് അങ്ങേയറ്റം അപാകതയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേസിൽ കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കൊണ്ടുവരുകയും, ഹോസ്റ്റൽ സൗകര്യവും വിദ്യാഭ്യാസവുമായ കാഴ്ചപ്പാടിൽ റാക്കറ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തതായി മൊഴികളിൽ വെളിപ്പെട്ടിട്ടുണ്ട്. ഹരിപ്പാടിൽ മാത്രം 20-ലധികം കുട്ടികൾ ഈ ഘടകത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ.

ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടിക്കൂടിയ സംഭവത്തിൽ ആലപ്പുഴ എസ്പിയുമായി സംസാരിച്ചെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചെന്നും മന്ത്രി ബിന്ദു കൃണ്ഷ പറഞ്ഞു. കേസിലെ പ്രതിയായ കുട്ടികളുടെ അച്ഛന്റെ സഹോദരനായ അന്തോണി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളുടെ മേൽ ജെ.ജെ. ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു.

മന്ത്രിയുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് കൗൺസിലിംഗ്, സുരക്ഷിത അന്തരീക്ഷം എന്നിവ ഉറപ്പാക്കുകയും ഭിക്ഷാടന സംഘവുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix