തിരുവനന്തപുരം: അങ്കണവാടിയില്‍ ‘ബിര്‍ണാണി’ ചോദിച്ച് വൈറലായ ശങ്കുവിനെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു എന്ന് വ്യാജ വാർത്ത. വാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്. മന്ത്രി ബിന്ദുകൃഷ്ണയ്‌ക്കെതിരായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്.
ഇതിനെതിരെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകിയത്. കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമര്‍ശത്തെ തിരുത്തി കൊണ്ട് വൈറൽ താരമായ ശങ്കു രംഗത്തെത്തിയത്.






