Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ജി സുധാകരൻ നിഷ്‌കളങ്കൻ, അകത്ത് ഒന്നു വെച്ച് പുറത്ത് മറ്റൊന്ന് പറയാറില്ല’; ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ പ്രതിഷേധത്തിൽ ജി സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ പൊതു ജീവിതത്തിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് ജി സുധാകരൻ. അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞത്. ആ ജനവിധി നമ്മൾ മാനിക്കണമെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ വളരെ കളങ്കരഹിതനായി പ്രവർത്തിച്ച നേതാവാണ് ജി സുധാകരൻ. രണ്ടു തവണ മന്ത്രിയായിട്ടും, പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പു പോലുള്ളവ കൈകാര്യം ചെയ്തിട്ടും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ്. ജനങ്ങൾക്ക് മാതൃകാപരമായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന നേതാവാണ് ജി സുധാകരൻ. തെരഞ്ഞെടുക്കപ്പെട്ടാൽ ആ ജനവിധി മാനിക്കാൻ നമുക്കെല്ലാം കഴിയണം. അതിനോട് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല. അദ്ദേഹം നിഷ്‌കളങ്കനായ വ്യക്തിയാണ്. മുന്നിൽ ഒന്നു വെച്ചിട്ട് വേറൊന്നു പറയുന്ന ആളല്ല. അതുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ തുറന്നു പറഞ്ഞത്. തീർച്ചയായും എല്ലാവിധ പിന്തുണയും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :
Advertisement
WhiteswanTV Footer