Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: നിർമാണ സ്ഥലത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണത്തിനായി കുഴിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീണത്. സമീപവാസികൾ നടത്തിയ തിരച്ചിലിൽ അഞ്ച് മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തിന് സമീപം ഇത്രയും ആഴത്തിലുള്ള വെള്ളക്കെട്ടുള്ള കുഴിയുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

കേന്ദ്രീയ വിദ്യാലയത്തിലെ ആർട്ട് അധ്യാപകനായ ശിവൻ യാദവിന്റെ മകനാണ് മരിച്ച അവ്യാൻ സൂര്യ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer