Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയിൽ ഇന്ധന വില കൂട്ടി; പ്രവാസികൾക്ക് ജീവിതച്ചെലവും കൂടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില വർധിപ്പിച്ച് യുഎഇ ഇന്ധനവില നിർണയ സമിതി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂടിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.60 ദിർഹം ആയി. ജൂലൈയിൽ ഇത് 3.40 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായി ഉയർന്നു.

അതേസമയം, ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.21 ദിർഹത്തിൽ നിന്ന് 3.41 ദിർഹമായി വർധിച്ചു. ഡീസൽ വിലയും ലിറ്ററിന് 3.60 ദിർഹത്തിൽ നിന്ന് 3.80 ദിർഹമായി ഉയർത്തിയിട്ടുണ്ട്. പുതിയ ഇന്ധനവില ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും പ്രാബല്യത്തിൽ വരും. വർധിപ്പിച്ച നിരക്ക് വാഹനയാത്രക്കാരുടെയും ഗതാഗത മേഖലയുടെയും പ്രവർത്തനച്ചെലവിൽ നേരിയ വർധനവിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ജീവിതച്ചെലവിലും നേരിയ വർധനവ് ഉണ്ടായേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer