Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ഥലംമാറ്റുമെന്ന് പരസ്യമായി ഭീഷണിയുമായി മുഖ്യമന്ത്രി, കൂട്ടമായി പ്രതിരോധം തീർക്കാതെ കോൺ​ഗ്രസ്; ഒറ്റയാൾ പട്ടാളമായി എത്രകാലം മുന്നോട്ട് പോകാനാകും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹെലികോപ്റ്റർ യാത്ര, വിരുന്ന് വിവാദം, മഴക്കെടുതിയിലെ ഏകോപനമില്ലായ്മ തുടങ്ങിയ വിഷയങ്ങൾ അടങ്ങുന്നതിന് മുന്നേ കോൺ​ഗ്രസിനേയും മുഖ്യമന്ത്രി വിഡി സതീശനേയും പ്രതിരോധത്തിലാക്കുന്ന മറ്റൊരു ആരോപണം കൂടി ഉയരുകയാണ്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത വ്യവസായി അടക്കമുള്ളവരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേണിങ് ബോഡിയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വ്യവസായി ലഫീർ മുഹമ്മദ് അടക്കമുള്ളവരെ ഗവേണിങ് കൗൺസിലിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നാമനിർദേശം ചെയ്തതിൽ കോൺഗ്രസിൽ കടുത്ത ഭിന്നത. ജൂലൈ 28 ന് ഇറക്കിയ ഉത്തരവ് കടുത്ത എതിർപ്പിനെ തുടർന്നു പരസ്യപ്പെടുത്തിയിട്ടില്ലെന്നാണു വിവരം. വിഷയം ബിജെപി കൂടി ഏറ്റെടുത്തതോടെ വരും ദിവസങ്ങളിൽ കത്തുമെന്നുറപ്പ്. ലഫീറിൻറെ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നാണ് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻറ് അഡ്വ കെ.പി. പ്രകാശ് ബാബുവിന്റെ ആരോപണം.

വിഷയങ്ങളിൽ പ്രതിപക്ഷം കടന്നാക്രമണം കടുപ്പിക്കുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശനായി ശക്തമായൊരു പ്രതിരോധ കവചം കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും ഉണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. അധികാരത്തിലേറി മൂന്ന് മാസം പൂർത്തിയാക്കുന്ന വേളയിലാണ് സർക്കാറും കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും നിസ്സംഗതയും പരസ്യമാകുന്നത്. കെപിസിസിക്ക് പുതിയ അധ്യക്ഷൻ വരാത്തതും പുനസംഘടന എങ്ങുമെത്താത്തതുമാണ് പ്രശ്‌നം. അതിനൊപ്പം മുഖ്യമന്ത്രിയുടെ തന്നെ ഭാ​ഗത്ത് നിന്നുമുണ്ടാകുന്ന പൊരുത്തക്കേടുകളും മാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ചയാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ശൈലിയും വിമർശനത്തിനൊരു കാരണമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എന്തൊക്കെ കാര്യങ്ങളിലാണോ കുറ്റപ്പെടുത്തിയിരുന്നത്, അതേ ദാർഷ്ഠ്യം നിറഞ്ഞ ശൈലി തന്നെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാർത്താ സമ്മേളനങ്ങൾ വ്യക്തമാക്കും. കഴിഞ്ഞ ദിവസം സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകളിൽ പെട്ടവരെ ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായി. ‘‘ആളുകൾ ഇപ്പോൾ സമരം നടത്താൻ ഇറങ്ങിയിരിക്കുകയാണ്‌. പണ്ട് അധികാരം കിട്ടിക്കഴിഞ്ഞാൽ ഇതൊക്കെ മറന്നുപോകുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും മറക്കില്ല. ഓർത്തുവച്ചേക്കും. സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതി’’ എന്നാണ് കേരള ഫിനാൻസ്‌ സെക്രട്ടറിയറ്റ്‌ അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി മുന്നറിയിപ്പ്‌ നൽകിയത്. സ്ഥലംമാറ്റങ്ങളൊക്കെ മുൻപും ഉണ്ടാകുമായിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ നേരിട്ട് പരസ്യമായി ഒരു പ്രസം​ഗത്തിൽ ഭീഷണിപ്പെടുത്തുന്നതൊക്കെ ആദ്യമായിട്ടാകും. കോൺ​ഗ്രസുകാരുടേയോ യുഡിഎഫുകാരുടേയോ മാത്രമല്ല, കേരളത്തിന്റെ മൊത്തത്തിലുള്ള മുഖ്യമന്ത്രിയാണ് താനെന്ന് പൂർണമായും അദ്ദേഹം മറന്നുപോകരുത്.

ഒരു ഭാഗത്ത് സി.പി.എം സൈബർ വിഭാഗവും മറുഭാഗത്ത് സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റംഗങ്ങളുമടക്കം മുഖ്യമന്ത്രി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിക്കുമ്പോഴാണ് കോൺഗ്രസ് ക്യാമ്പിൽ പ്രകടമായ ഈ നിസ്സംഗത. വിവാദങ്ങളിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് വാർത്താസമ്മേളനം നടത്തി സ്വന്തം ഭാഗം വിശദീകരിച്ച ശേഷവും അദ്ദേഹത്തിന് പിന്നിൽ ഒരു പ്രതിരോധ കവചം തീർക്കാൻ കോൺഗ്രസ് നേതൃത്വത്തിനോ മുന്നണിക്കോ സാധിക്കുന്നില്ല. സ്വയം പ്രതിരോധം തീർത്ത് മുന്നോട്ടു പോകുന്നതാണ് വി ഡി സതീശന്റെ ശൈലി. ഭരണം മൂന്ന് മാസം പിന്നിടുമ്പോൾ സ്വന്തം വഴിവെട്ടിയാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്. അതിനാൽ തന്നെ കാര്യമായി കൂടിയാലോചനകൾ പാർട്ടിയുമായി ഇല്ലെന്ന വിമർശനവും ശക്തമാണ്.

സതീശൻ പ്രതിരോധത്തിലാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി കോൺഗ്രസിന് വേണ്ടി സജീവമായി ശബ്ദിക്കാറുള്ള പ്രധാന സൈബർ അക്കൗണ്ടുകളും ഈ വിഷയങ്ങളിൽ പൂർണ്ണമായും നിശ്ശബ്ദത പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാ വിവാദങ്ങളെയും വിമർശനങ്ങളെയും വി.ഡി. സതീശന്റെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും മാത്രം രാഷ്ട്രീയ ബാധ്യതയായി കാണുന്ന വിധത്തിലാണ് കോൺഗ്രസ് ക്യാമ്പിന്റെ നിലവിലെ നീക്കങ്ങൾ. മാധ്യമങ്ങൾ പ്രതികരണമാരായുമ്പോൾ ചില മന്ത്രിമാർ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്താവനകൾ മാത്രമാണ് നിലവിൽ ഉണ്ടാകുന്നത്. എന്നാൽ ഇതിൽ തന്നെ കടുത്ത വൈരുധ്യങ്ങൾ പ്രകടമാണ്.

ഹെലികോപ്റ്റർ യാത്ര പ്രമുഖ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച എന്ന പൂർണ്ണമായും ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചപ്പോൾ, ‘പോകുന്ന വഴിക്ക് ബന്ധുവിനെ കണ്ടതിൽ എന്താണ് തെറ്റ്’ എന്നായിരുന്നു ചില മന്ത്രിമാരുടെ ചോദ്യം. പിന്നീട് മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചപ്പോൾ കൂടുതൽ പൊരുത്തക്കേടുകളും വന്നു. ചിലരെ രഹസ്യമായി കാണേണ്ടി വരും, ചിലരെ അങ്ങോട്ട് പോയി കാണേണ്ടി വരും, എറണാകുളത്ത് ഉണ്ടായതു കൊണ്ട് അവിടെ പോയി കണ്ടു എന്നെല്ലാം പറഞ്ഞതും അതിന് തൊട്ടു മുന്നത്തെ ദിവസം പറഞ്ഞതും തമ്മിൽ എവിടെയൊക്കെയോ എന്തോ ചേർച്ചക്കുറവ്. അതിനെല്ലാം പുറമെയാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരോട് ക്ഷുഭിതനാകുന്ന പ്രവണതയും. അങ്ങനെയെങ്കിൽ പിണറായിയും സതീശനും തമ്മിൽ എന്താണ് വ്യത്യാസം?

മന്ത്രിമാർ പലരും നടത്തുന്ന പ്രതികരണങ്ങൾ മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക വിശദീകരണത്തെത്തന്നെ റദ്ദാക്കുന്നതിന് തുല്യമായി മാറുകയാണ്. ഭരണപക്ഷത്തിനുള്ളിലെ ഇത്തരം പരസ്പരവിരുദ്ധമായ നിലപാടുകളെ പ്രതിപക്ഷമായ സി.പി.എം തന്ത്രപരമായി ഉപയോഗിച്ചുവെന്ന് മാത്രമല്ല, സർക്കാർ നൽകുന്ന ന്യായീകരണങ്ങൾ വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ അവർക്ക് എളുപ്പമാവുകയും ചെയ്തു. കെ.പി.സി.സി പുനഃസംഘടന അനിശ്ചിതമായി വൈകുകയും പാർട്ടിയിൽ നേതൃശൂന്യത രൂക്ഷമാവുകയും ചെയ്തതിന്റെ സ്വാഭാവിക ഫലം കൂടിയാണ് സർക്കാറിന് നേരിടേണ്ടി വന്ന നിലവിലെ പ്രതിസന്ധി. പാർട്ടിയുടെ ശേഷിക്കുന്ന സംഘടനാ സംവിധാനമാകട്ടെ ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയമായി ഇടപെടലുകൾ നടത്താനോ സർക്കാറിന് പിന്തുണ നൽകാനോ തയ്യാറായതുമില്ല. തീവ്രമായ വിവാദങ്ങൾ ഉയർന്നുവന്ന ഘട്ടത്തിൽ പാർട്ടിക്ക് വേണ്ടി കൃത്യമായ ഒരു ഔദ്യോഗിക ലൈൻ രൂപീകരിക്കുന്നതിൽ കോൺഗ്രസ് മാധ്യമ വിഭാഗവും പൂർണ്ണമായി പരാജയപ്പെട്ടു. സർക്കാറിനെതിരെയുയരുന്ന ആരോപണങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ പാർട്ടി വക്താക്കൾക്ക് കഴിയാതെ പോയി.

ഇതിന് പുറമേ, മുൻപ് പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് കോൺഗ്രസ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ വിമർശനങ്ങളുടെ ധാർമിക ബാധ്യതയും നിലവിലെ നിസ്സംഗതയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കെതിരെ പ്രതിപക്ഷം ഉപയോഗിച്ച ആയുധങ്ങളെല്ലാം ഇപ്പോൾ പിണറായിയുടെ മുൻകാല ചെയ്ത്തികളുടെ ഓർമ്മപ്പെടുത്തലുകളിൽ തട്ടി സ്വന്തം ഭരണത്തിൽ മുനയൊടിയുന്ന കാഴ്ചയാണ് കാണുന്നത്.

ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത് വൻ ധൂർത്താണെന്നും അഴിമതിയാണെന്നും വർഷങ്ങളോളം ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തിയ കോൺഗ്രസിന്, ഇപ്പോൾ സ്വന്തം മുഖ്യമന്ത്രിയുടെ അതേ ഹെലികോപ്റ്റർ യാത്രകളെ ന്യായീകരിക്കേണ്ടി വരുന്നതിലെ ധാർമിക പ്രതിസന്ധിയാണ് ഇതിലൊന്ന്. ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം വിഷയങ്ങളിൽ സർക്കാറിനെ പിന്തുണച്ച് ശക്തമായ നിലപാടെടുക്കുന്നത് രാഷ്ട്രീയമായി സുരക്ഷിതമല്ലെന്ന സമീപനമാണ് പാർട്ടിയുടെ രണ്ടാം നിര നേതാക്കൾക്കുള്ളത്. ഭരണമാറ്റത്തിന് ശേഷവും കോൺഗ്രസിനുള്ളിൽ ശക്തമായി നിലനിൽക്കുന്ന ഗ്രൂപ്പ് സമവാക്യങ്ങളും ആഭ്യന്തര ഭിന്നതകളും വി.ഡി. സതീശന് ഏകകണ്ഠമായ പിന്തുണ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സ്വയം ഉരുളക്കുപ്പേരി മറുപടിയുമായി പ്രതിരോധം തീർത്ത് മുന്നോട്ട് പോകുന്നുണ്ടെങ്കിലും, പാർട്ടിയുടെ പോലും ശക്തമായൊരു പിന്തുണയില്ലാതെയുള്ള ഈ ഒറ്റയാൾ ന്യായീകരണ പോരാട്ടം എത്രനാൾ മുന്നോട്ട് പോകുമെന്നത് കണ്ട് തന്നെ അറിയണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer