കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് കണ്ടക്ടറെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ബസിലെ സ്ത്രീ സംവരണ സീറ്റിൽ ഇരുന്ന ഷിബിനോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് ഷിബിൻ ബസിൽനിന്ന് പുറത്തിറങ്ങി ബസിന് മുന്നിൽ നിൽക്കുകയായിരുന്നു.
വീണ്ടും മാറാൻ ആവശ്യപ്പെട്ടതോടെ ഇയാൾ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആലപ്പുഴ സ്വദേശി ബി.ആർ. രമേശിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിൽ കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഷിബിനെ പിടികൂടി.




