ചെന്നൈ: സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ തനിക്ക് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. 131 വർഷത്തോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ പകുതിയിലേറെ താനും ഭാഗമാണെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ 20 വർഷത്തോളം മാത്രമേ പഠനകാലയളവായി തീർക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളത് മലിന ജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്റെ സ്വന്തം കണക്കിൽ 20 വർഷം മാത്രമാണ് യഥാർഥ പഠനമായി എനിക്ക് അവകാശപ്പെടാൻ കഴിയുന്നത്,’ കമൽഹാസൻ കൂട്ടിച്ചേർത്തു. ‘ഒരുപക്ഷേ സിനിമയിലെ ഏറ്റവും പ്രായം കൂടിയ ജെൻ സി ഞാനായിരിക്കാം’ എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.


