Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് ദേവസ്വം ബോർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനി മുതൽ കരാറുകാർ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കേണ്ടതില്ല. സാധനങ്ങൾ പമ്പയിൽ എത്തിച്ച് ദേവസ്വം ബോർഡിന് കൈമാറിയാൽ മതിയാകും.

പമ്പയിലെ ദേവസ്വം ബോർഡിന്റെ സ്റ്റോറിലാണ് സാധനങ്ങൾ സൂക്ഷിക്കുക. തുടർന്ന് ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷം ബോർഡ് നേരിട്ട് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കും. നിലവാരം ഉറപ്പാക്കിയ സാധനങ്ങൾ മാത്രമേ സന്നിധാനത്തേക്ക് കൊണ്ടുപോകൂ. പൂജാ സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് എത്തിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് പരിഷ്കാരങ്ങൾക്ക് അനുമതി നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix