Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെവ്കോയ്ക്ക് സാമ്പത്തിക നഷ്ടം; ഈ വർഷം 180 കോടി രൂപ നഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയ്ക്ക് വൻ സാമ്പത്തിക നഷ്ടം. ഈ സാമ്പത്തിക വർഷം ബെവ്കോയ്ക്ക് 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യം വിൽപ്പനയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് നഷ്ടത്തിന് പ്രധാന കാരണം. നേരത്തെ ഒമ്പത് ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു ഗ്യാലനേജ് ഫീസ്. ഇത് പിന്നീട് 10 രൂപയായി ഉയർത്തി.

ഫീസ് വർധിച്ചതോടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വലിയ തോതിൽ വർധിച്ചു. നേരത്തെ 10 കോടി രൂപയായിരുന്ന നികുതി ഇനത്തിലെ അടവ് 200 കോടി രൂപയായി ഉയർന്നു. രണ്ട് സാമ്പത്തിക വർഷങ്ങളിലായി ആകെ 406 കോടി രൂപ ബെവ്കോ സർക്കാരിലേക്ക് അടച്ചതായാണ് കണക്ക്. ഇതോടെയാണ് സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം നേരിട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix