Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ZEE5 അവതരിപ്പിക്കുന്ന ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിടുന്ന ZEE5 ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഓണം ആഘോഷങ്ങളുടെ ഭാഗമായി മലയാളം ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്ന ഈ ഷോ, കേരളത്തിൽ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന്റെ ഹൃദയത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്.

കേരളത്തിലെ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്പ്-ഹോപ്പ് രംഗത്തെ മുന്നിലെത്തിക്കുന്ന ഈ ഷോയിൽ, 10 എപ്പിസോഡുകളിലായി 10 വളർന്നുവരുന്ന റാപ്പർമാർ ചാമ്പ്യൻ പട്ടത്തിനായി മാറ്റുരയ്ക്കും. ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി കൂപ്പർ (MC Couper), പരിമൾ ഷെയ്സ് (Parimal Shais) എന്നീ പ്രമുഖ മലയാളം ഹിപ്പ്-ഹോപ്പ് താരങ്ങളാണ് മത്സരാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത്.കേവലമൊരു സംഗീത മത്സരത്തിനപ്പുറം താളത്തിലൂടെയും ഭാഷയിലൂടെയും തങ്ങളുടെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന ഒരു തലമുറയുടെ ആവിഷ്കാരമാണ് ഈ ഷോ.

ഓണം എന്നത് കേരളത്തിന്റെ സംസ്‌കാരത്തിന്റെയും മനുഷ്യരുടെയും ആഘോഷമാണ്. കേരള അണ്ടർഗ്രൗണ്ടിലൂടെ ഈ ആഘോഷങ്ങളിലേക്ക് ഒരു പുതിയ സമകാലിക ശബ്ദം എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഷോ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

കേരളത്തിന് എന്നും സ്വന്തം കഥകൾ പറയാനുള്ള തനതായ രീതിയുണ്ട്. ഈ തലമുറയുടെ കഥകൾ പറയാനുള്ള ഏറ്റവും ആവേശകരമായ മാർഗങ്ങളിലൊന്നായി ഹിപ്-ഹോപ്പ് മാറിയിരിക്കുന്നു എന്ന് ഡബ്സി പറഞ്ഞു.എന്നെ സംബന്ധിച്ചിടത്തോളം ഹിപ്-ഹോപ്പ് എല്ലായ്പ്പോഴും വ്യക്തിത്വത്തെയും നമ്മൾ വന്നിടത്തെ പ്രതിനിധീകരിക്കുന്നതിനെയും കുറിച്ചാണ്,ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഇതെല്ലാം ഒരിടത്ത് കൊണ്ടുവരികയും കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് യഥാർത്ഥത്തിൽ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്ന ഷോ ആണെന്ന് എംസി കൂപ്പർ കൂട്ടിച്ചേർത്തു.

ഇൻഡി കേരള അണ്ടർഗ്രൗണ്ട് മുഴുവൻ ഇക്കോസിസ്റ്റത്തിനും ഒരു വേദി നൽകുന്നു. ഓരോ കലാകാരനും വ്യത്യസ്തമായൊരു കഥയുമായി എത്തുന്നു എന്നതാണ് ഇതിനെ ആവേശകരമാക്കുന്നത് എന്ന് പരിമൾ ഷെയ്സ് പറഞ്ഞു.മലയാളം ഹിപ്പ്-ഹോപ്പിനെ ഇനി ആർക്കും അവഗണിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വേദി എന്ന് ഇമ്പാച്ചി കൂട്ടിച്ചേർത്തു.

കേരള അണ്ടർഗ്രൗണ്ട്’ ഒരു റിയാലിറ്റി ഷോ എന്നതിലുപരി, കേരളത്തിലെ യുവതലമുറയുടെ ശബ്ദമായി മാറാനുള്ള സാധ്യത നമുക്ക് കാണാം.കേരള അണ്ടർഗ്രൗണ്ട് മലയാളം ZEE 5-ൽ ഓഗസ്റ്റ് 28-ന് എക്സ്ക്ലൂസീവായി സ്ട്രീമിംഗ് ആരംഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer