Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അണ്ടര്‍ 19 കളിക്കാൻ ദ്രാവിഡും സെവാഗും; ഓസ്‌ട്രേലിയക്കെതിരെ തീ പാറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇന്ത്യൻ അണ്ടർ-19 ടീമിൽ ഒരുമിക്കുന്നു. ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലാണ് ആര്യവീർ സെവാഗിനും അൻവയ് ദ്രാവിഡിനും അവസരം ലഭിച്ചത്. ഇരുവരും ഏകദിന ടീമിലാണ് ഇടം നേടിയിരിക്കുന്നത്.

അതേസമയം, പരമ്പരയിലെ ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമിൽ മലയാളി താരം മാനവ് കൃഷ്ണയും ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് റെഡ്-ബോൾ ടീമിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡൽഹി അണ്ടർ-19 ടീമിനായി മികച്ച പ്രകടനമാണ് ആര്യവീർ സെവാഗ് അടുത്തിടെ പുറത്തെടുത്തത്. കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ 309 പന്തിൽ 297 റൺസ് നേടിയ താരം ശ്രദ്ധ നേടിയിരുന്നു. 2025ലെ ടൂർണമെന്റിൽ 496 റൺസും ആര്യവീർ സ്വന്തമാക്കിയിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്ററായ അൻവയ് ദ്രാവിഡും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലാണ്. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്ക അണ്ടർ-19 ടീമിനെതിരെ 67 പന്തിൽ 87 റൺസ് നേടിയ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. വിനൂ മങ്കാദ് ട്രോഫിയിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 220 റൺസും അൻവയ് നേടിയിട്ടുണ്ട്.

ഏകദിന ടീമിനെ ലക്ഷ്യ റൈചന്ദാനി നയിക്കുമ്പോൾ യശ്ബർദ്ധൻ ചൗഹാൻ വൈസ് ക്യാപ്റ്റനാകും. ചതുര്‍ദിന മത്സരങ്ങളിൽ യശ്ബർദ്ധൻ ചൗഹാനാണ് ക്യാപ്റ്റൻ; ലക്ഷ്യ റൈചന്ദാനിയാണ് വൈസ് ക്യാപ്റ്റൻ.

രാജ്‌കോട്ടിലാണ് പരമ്പരയിലെ എല്ലാ ഏകദിന മത്സരങ്ങളും നടക്കുക. ആദ്യ ചതുര്‍ദിന മത്സരത്തിന് രാജ്‌കോട്ടും രണ്ടാം മത്സരത്തിന് അഹമ്മദാബാദും വേദിയാകും.

ഏകദിന സ്‌ക്വാഡ്:
ലക്ഷ്യ റൈചന്ദാനി (ക്യാപ്റ്റൻ), യശ്ബർദ്ധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി കെ വിനീത്, കുശാഗ്ര ഓജ, അർജുൻ രജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യാശ്വീർ, രോഹിത് യാദവ്, ഷാവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപാടി വെങ്കട, കാവ്യ പട്ടേൽ.

മൾട്ടി-ഡേ (റെഡ് ബോൾ) സ്‌ക്വാഡ്:
യശ്ബർദ്ധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റൈചന്ദാനി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), രോഹിത് യാദവ്, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാൻഷു സിംഗ്, മോഹിത് ഉൽവ, ആര്യൻ യാദവ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer